Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : December 2029 Deadline

"ഇ​ന്ത്യ​യി​ലേ​ക്ക് ഒ​രു ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പോ​ലും എ​ത്തി​ല്ല": ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​മി​ത് ഷാ"

ന്യൂ​ഡ​ൽ​ഹി: ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത യു​ദ്ധ പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. 2029 ​ഡി​സം​ബ​ർ 31-ഓ​ടെ രാ​ജ്യ​ത്തെ ല​ഹ​രി​ക്ക​ച്ച​വ​ടം പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​മെ​ന്ന ല​ക്ഷ്യം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് ടാ​സ്ക് ഫോ​ഴ്സ് മേ​ധാ​വി​ക​ളു​ടെ മൂ​ന്നാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

"ഒ​രു ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പോ​ലും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല, ഒ​പ്പം ഒ​രു ഗ്രാം ​പോ​ലും വെ​ളി​യി​ലേ​ക്ക് പോ​കു​ന്ന​തും ത​ട​യും," 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പൊ​ലി​സ് മേ​ധാ​വി​ക​ളെ സാ​ക്ഷി​നി​ർ​ത്തി ഷാ ​വ്യ​ക്ത​മാ​ക്കി. വെ​റും യോ​ഗ​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും എ​ന്ന​തി​ൽ നി​ന്ന് മാ​റി ദൗ​ത്യ​ങ്ങ​ൾ​ക്കും ഫ​ല​ങ്ങ​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കാ​നും, ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ അ​തി​ന്‍റെ പി​ന്നി​ലെ വ​ൻ ശൃം​ഖ​ല​ക​ൾ ത​ന്നെ ത​ക​ർ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.  

2029 ഡി​സം​ബ​ർ 31-ഓ​ടെ ഇ​ന്ത്യ​യെ പൂ​ർ​ണ​മാ​യും ല​ഹ​രി​മു​ക്ത​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. കേ​വ​ലം ല​ഹ​രി പി​ടി​ച്ചെ​ടു​ക്ക​ല​ല്ല, മ​റി​ച്ച് അ​തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​റ​വി​ട​ങ്ങ​ളും ല​ഹ​രി ശൃം​ഖ​ല​ക​ളും ക​ണ്ടെ​ത്തി പൂ​ർ​ണ​മാ​യും ഉ​ന്മൂ​ല​നം ചെ​യ്യാ​നും ശി​ക്ഷാ​വി​ധി ഉ​റ​പ്പാ​ക്കാ​നു​മാ​ണ് പോ​കു​ന്ന​തെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.  ഓ​രോ ജി​ല്ല​യി​ലും ഉ​ത്പാ​ദ​ന സ്ഥ​ലം, ക​ട​ത്തു​പാ​ത, ഉ​പ​യോ​ഗ കേ​ന്ദ്രം എ​ന്നി​ങ്ങ​നെ തി​രി​ച്ചു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​കും ന​ട​ക്കു​ക. 

ന​ഷാ​മു​ക്ത് മി​ത്ര​യെ​ന്ന പേ​രി​ൽ ഒ​രു ല​ക്ഷം വ​ള​ണ്ടി​യ​ർ​മാ​രെ അ​ണി​നി​ര​ത്തി 10 ല​ക്ഷ​ത്തോ​ളം സ്കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു. സി​ന്ത​റ്റി​ക് ഡ്ര​ഗ്സ്, ഡാ​ർ​ക്ക് വെ​ബ്, ക്രി​പ്റ്റോ ക​റ​ൻ​സി വ​ഴി ന​ട​ത്തു​ന്ന ല​ഹ​രി വ്യാ​പാ​ര​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലി​സി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. വി​ദേ​ശി​ക​ളാ​യ കു​റ്റ​വാ​ളി​ക​ളെ നാ​ടു​ക​ട​ത്താ​നും ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് വി​ചാ​ര​ണ ചെ​യ്യാ​നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.   




Latest News

Corehub Up